തിരുവല്ല: ചലച്ചിത്ര കലാസംവിധായകൻ തിരുവല്ല ബേബി (84) നിര്യാതനായി. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ കുടുംബസമേതം താമസിക്കുകയായിരുന്നു. തിരുവല്ല പഴയ വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ശോശാമ്മ ബേബി. മക്കൾ: നാൻസി, സിബി, ഡോ. ബിനു, നവിൻ. മരുമക്കൾ: താജ്, എലിസബത്ത്, ബെഞ്ചി, അശ്മി.
അനാഛാദനം,സന്ധ്യ, മായ, അജ്ഞാതവാസം, ജീസസ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു , പച്ചനോട്ടുകൾ, നെല്ല് , ഹണിമൂൺ എന്നീ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു. സ്റ്റാറ്റൻ ഐലന്റ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ്. അമേരിക്കയിൽ നിരവധി ക്രിസ്തീയ ദേവാലയങ്ങൾക്ക് രൂപകല്പന നിർവഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |