കോഴിക്കോട്: കെ.എം.ഷാജി എം.എൽ.എ പറയുന്നത് മുസ്ലീം ലീഗിന്റെ നിലപാടാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പ്രസ്താവിച്ചു. ഷാജി ലീഗിന്റെ സംസ്ഥാന സെക്രട്ടറിയാണ്. അദ്ദേഹത്തെ അധിക്ഷേപിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതിഷേധമുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട ഓരോ ദിവസത്തെയും കാര്യങ്ങൾ വിശദീകരിക്കാൻ വൈകിട്ട് ഇരിക്കുന്ന മുഖ്യമന്ത്രി അതൊരു രാഷ്ട്രീയ തർക്കവേദിയാക്കുന്നത് ശുഭലക്ഷണമല്ല. ക്രിയാത്മക പ്രതിപക്ഷമെന്ന നിലയ്ക്ക് സർക്കാരിന്റെ നയനിലപാടുകളിൽ നന്മകളെ പിന്തുണയ്ക്കുകയും വീഴ്ചകളെ വിമർശിക്കുകയും ചെയ്യും. ജനപ്രതിനിധി എന്ന നിലയ്ക്ക് ഷാജി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടിയിരുന്നത്. പകരം, വികൃത മനസ്സ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുന്നതും കുറ്റപ്പെടുത്തി അക്രമിക്കുന്നതും ജനാധിപത്യ മര്യാദയ്ക്കോ മുഖ്യമന്ത്രി പദവിക്കോ യോജിച്ചതല്ലെന്നും മജീദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |