മലപ്പുറം: ദുരിതാശ്വാസ നിധിയെച്ചൊല്ലിയുള്ള കെ.എം.ഷാജി എം.എൽ.എ യുടെ വിമർശനത്തിൽ മുഖ്യമന്ത്രി പ്രകോപിതനാവേണ്ട കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വികല മനസുകൊണ്ടല്ല വിമർശനമുന്നയിക്കുന്നത്. വിമർശനമില്ലെങ്കിൽ കേരളമില്ലല്ലോ. നേരത്തെ ദുരിതാശ്വാസ നിധി വിനിയോഗിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട്. വീണ്ടും ഫണ്ട് തിരിമറി നടക്കരുതെന്ന് കരുതിയാണ് ഷാജി അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിൽ പോസ്റ്റിട്ടത് - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |