കൊച്ചി: സ്‌പ്രിൻക്ളർ കരാറുമായി കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പി.ടി. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. കരാറിന് നിയമ, ധനകാര്യവകുപ്പുകളുടെ അനുമതിയില്ല. മന്ത്രിസഭാതീരുമാനവുമില്ല. സംസ്ഥാനം കരാർ ഒപ്പിടുമ്പോൾ പാലിക്കേണ്ട ഭരണഘടനാപരമായ തത്വങ്ങൾ ലംഘിക്കപ്പെട്ടു. എന്നാണ് ചർച്ച നടത്തിയത്, കമ്പനിയെ പരിചയപ്പെടുത്തിയത് ആരാണ് എന്നീ കാര്യങ്ങൾക്ക് കൃത്യമായ മറുപടി മുഖ്യമന്ത്രി പറയണം. കരാർ ഒപ്പിടുന്നത് എപ്രിൽ രണ്ടിനാണ്. മാർച്ച് 27 ന് തദ്ദേശ സ്വയംഭരണ വകുപ്പ് കമ്പനിക്ക് ഡാറ്റ നൽകണമെന്ന് ഉത്തരവിറക്കി. കരാർ ഒപ്പിടുന്നതിന് മുമ്പേ വിവരം നൽകിത്തുടങ്ങിയത് ആരുടെ താത്പര്യപ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |