കൊച്ചി: കൊവിഡ് രോഗികളിൽ നിന്ന് ശേഖരിച്ച വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, തർക്കമുണ്ടായാൽ ഇന്ത്യയിൽ നിയമനടപടി സാധിക്കുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
യു.എസ്. കമ്പനിയായ സ്‌പ്രിൻക്ളറിന് വിവരങ്ങൾ കൈമാറുന്നതിനായി സർക്കാർ കരാറുണ്ടാക്കിയതിനെതിരെ തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം . കഴിഞ്ഞദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിശദീകരണത്തിൽ നിന്ന് :
വിവരശേഖരണത്തിനും അപഗ്രഥനത്തിനും നിരവധി ഐ.ടി കമ്പനികളുണ്ടെങ്കിലും ഇത്രയും വലിയതോതിൽ ഡേറ്റ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ കമ്പനികളില്ല.
കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഡേറ്റ അനാലിസിസിനുള്ള സോഫ്റ്റ് വെയർ തയ്യാറാക്കാൻ സമയം കളയാനാവുമായിരുന്നില്ല.ഇതിനാലാണ് നിലവിലെ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് സ്‌പ്രിൻക്ളറുമായി കരാറുണ്ടാക്കിയത്.
നിരീക്ഷണത്തിലുള്ളവരോടുള്ള 41 ചോദ്യങ്ങളിൽ രണ്ടെണ്ണം അതീവ പ്രാധാന്യമുള്ളതാണ്. ഇതു ശേഖരിക്കാതെ ഡേറ്റ അനാലിസിസ് സാദ്ധ്യമാകില്ല.
ഒാരോ കമ്പനിയുടെയും നിയമാവലി പ്രകാരം നിയമനടപടികൾക്കുള്ള അധികാരം അവരുടെ പരിധിയിലുള്ള കോടതിയിലായിരിക്കും. സ്‌പ്രിൻക്ളർ കമ്പനി ന്യൂയോർക്കിലായതിനാൽ അവിടത്തെ കോടതിയുടെ അധികാര പരിധിയിലായി.
ഇവരിൽ നിന്ന് സോഫ്റ്റ് വെയർ വാങ്ങുമ്പോൾ ന്യൂയോർക്ക് കോടതിയുടെ അധികാര പരിധി അംഗീകരിക്കേണ്ടി വന്നത്.അങ്ങനെയാണ്
കമ്പനിക്കെതിരെ ഇന്ത്യയിലും നിയമനടപടികൾ സാദ്ധ്യമാണ്.
വ്യക്തികൾക്ക് ഇന്ത്യയിൽ ഇൻഫർമേഷൻ ആക്ട് പ്രകാരം കേസ് നടത്താം.
വ്യക്തികൾക്ക് ഏറ്റവും ഗുണകരമായ രണ്ട് ഡേറ്റ പ്രൊട്ടക്ഷൻ ആക്ട് നിലവിലുള്ളത് ന്യൂയോർക്കിലാണ്.
കരാറിൽ നിയമപരമായി പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു.
സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |