എം.ബി.എ അഡ്മിഷൻ
സർവകലാശാലയുടെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (യു.ഐ.എം) എം.ബി.എ (ഫുൾടൈം) പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു. പൂജപ്പുര, വർക്കല, കൊല്ലം, കുറ, അടൂർ, പുനലൂർ, ആലപ്പുഴ എന്നീ യു.ഐ,എം കേന്ദ്രങ്ങളിലേക്ക് അപേക്ഷിക്കുന്നതിന് www.admissions.keralauniversity.ac.in എന്ന ലിങ്കിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2019 നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ ഹിന്ദി പരീക്ഷാഫലം വെബ്സൈറ്റിൽ.