തിരുവനന്തപുരം: നാഷണൽ ഹൈവേ, ബൈപ്പാസ് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചു. ഇന്നലെ കേന്ദ്രമന്ത്രി വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിൽ സംസാരിക്കാൻ അവസരം ലഭിക്കാത്ത മന്ത്രിമാർ ആവശ്യങ്ങൾ ഇ-മെയിലായി അയയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കത്തയച്ചത്.
കാസർകോട് -തിരുവനന്തപുരം എൻ.എച്ച് -66ന് അന്തിമാനുമതി നൽകണം. ഫണ്ട് അനുവദിച്ച ശേഷം റദ്ദ് ചെയ്തവയ്ക്ക് വീണ്ടും അംഗീകാരം നൽകണം. കഴക്കൂട്ടം-കാരോട് ബൈപ്പാസ് നിർമ്മാണം നിറുത്തി വച്ചതിനെ കുറിച്ചും കത്തിൽ പറയുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |