SignIn
Kerala Kaumudi Online
Monday, 23 February 2026 7.05 PM IST

തുളസിയും കറിവേപ്പിലയും കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Increase Font Size Decrease Font Size Print Page
thulasi

വീടുകളിൽ സർവ സാധാരണയായി കണ്ടു വരുന്ന രണ്ടു പ്രധാനപ്പെട്ട സസ്യങ്ങളാണ് കറിവേപ്പിലയും തുളസിയും. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഇവ നല്ല ഔഷധ സസ്യങ്ങളാണ്. തുളസി പുണ്യസസ്യമായി കണക്കാക്കപ്പെടുന്ന ഒന്നു കൂടിയാണ്. പലപ്പോഴുമുള്ള പ്രശ്‌നം ഇത്തരം സസ്യങ്ങൾ വേണ്ട വിധത്തിൽ വളരുന്നില്ല എന്നതാണ്. വളർച്ച മുരടിയ്ക്കുന്നതും ഇലകളിൽ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് പ്രധാന പ്രശ്‌നം. കറിവേപ്പ് കറികളിൽ ഉപയോഗിക്കുന്ന അവശ്യ വസ്തുവാണ്. സ്വാദിനും മണത്തിനും മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കൊളസ്‌ട്രോൾ, പ്രമേഹം അടക്കം പല രോഗങ്ങൾക്കും ഗുണകരം.

തുളസിയും ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ജലദോഷത്തിനുള്ള നല്ലൊന്നാന്തരം ഔഷധം. ജലദോഷത്തിന് മരുന്നായി തയ്യാറാക്കുന്ന കുരുമുളകു കാപ്പിയിലെ പ്രധാന ചേരുവകളിലൊന്നാണിത്. ഇത്തരം സസ്യങ്ങൾ അല്‍പം ശ്രദ്ധ നല്‍കിയാൽ നല്ല രീതിയിൽ വളർന്നു വരും. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ..

കറിവേപ്പിലയിലെ കീടങ്ങളും പുഴുക്കളുമെല്ലാം പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. തലേന്നുള്ള കഞ്ഞിവെള്ളം ഇലകളിൽ തളിച്ചു കൊടുക്കുന്നതും കടയ്ക്കൽ ഒഴിയ്ക്കുന്നതുമെല്ലാം ഇത് നല്ലപോലെ തഴച്ചു വളരാൻ സഹായിക്കും. മത്തി പോലുളള മീനുകളുടെ അവശിഷ്ടങ്ങൾ, അതായത് ഇവയുടെ തലയും മറ്റും കറിവേപ്പിനു താഴെ ഇടുന്നത് ഇവ നല്ലപോലെ വളരാൻ സഹായിക്കുന്നു. മുട്ടത്തോട് കറിവേപ്പിലയ്ക്ക് നല്ലൊരു വളം തന്നെയാണ്. മുട്ടത്തോട് പൊടിച്ച് ലേശം മാറി മണ്ണിൽ കുഴിച്ചിളക്കി ഇടുക. കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇത് തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ അല്ലി ഇലകളായല്ല, ഒടിച്ചെടുക്കേണ്ടത്. തണ്ടൊടിച്ചെടുക്കുമ്പോൾ പുതിയ മുള വരും. ഇത് കൂടുതൽ പച്ചപ്പോടെ വളരാനും സഹായിക്കും. ഇതുപോലെ ഒടിച്ചെടുക്കുമ്പോൾ തൊലി പൊളിഞ്ഞു പോകാതെ എടുക്കുക. അല്ലെങ്കിൽ ഇത് വളർച്ച മുരടിപ്പിയ്ക്കും.

ഇതുപോലെ കറിവേപ്പിന്റെ കുരു മുളപ്പിച്ച് ചെടിയുണ്ടാക്കിയാൽ ഇത് നന്നായി വളരും. ഇതിന് നാരായ വേര് എന്നൊരു വേരുണ്ട്. ഇതാണ് വളർച്ചയുണ്ടാക്കുന്നത്. തൈ വാങ്ങി വച്ചു വളർത്തുന്നതിനേക്കാൾ കുരു മുളപ്പിച്ച് കറിവേപ്പു വളർത്തുന്നതാണ് കൂടുതൽ നല്ലതെന്നർത്ഥം. ചെടിയുടെ അടിയിൽ നിന്നുള്ള വേരിൽ നിന്നും വളരുന്ന കറിവേപ്പു സസ്യമുണ്ടാകും. ഇത്തരം സസ്യങ്ങൾ വളരാൻ ഏറെ ബുദ്ധിമുട്ടുമാണ്. കപ്പലണ്ടിപ്പിണ്ണാക്കും ചാണകവുമെല്ലാം കറിവേപ്പിന്റെ വളർച്ചയ്ക്കു പറ്റിയ വളങ്ങളാണ്. ഇത് വെളളത്തിൽ കലർത്തി ചുവട്ടിൽ ഒഴിയ്ക്കാം. ഇതുപോലെ ചാരം ചുവട്ടിൽ ഇടുന്നത് ഇതിന്റെ ഇലകളെ സംരക്ഷിയ്ക്കാൻ നല്ലതാണ്. ചാരം തൊട്ടു താഴെ ഇടാതെ ലേശം നീക്കി ഇടണം. ധാരാളം വെള്ളവും തുളസി വളരുവാൻ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും.

ജലാംശം നില നിർത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളർച്ചയ്ക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലർത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാൻ നല്ലത്.ഇതുപോലെ ഇടയ്ക്കിടെ കടയ്ക്കലെ മണ്ണ് ഇളക്കിയിടുകയും വേണം. ഇതുപോലെ തുളസിയ്ക്കു മഞ്ഞയോ വാട്ടമോ ഉണ്ടെങ്കിൽ ലേശം കുമ്മായം ചുവട്ടിൽ നിന്നും നീക്കി ഇട്ടു കൊടുക്കാം. മണ്ണിൽ കലർത്തി ഇടുക. അതേ സമയം കടയ്ക്കലേക്ക് ആകുകയും ചെയ്യരുത്. നല്ലപോലെ നനയ്ക്കുകയും വേണം. ഇത് ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കും.

കുറേയേറെ തുളസികൾ ഒരുമിച്ചു നടുന്നതും നല്ലതല്ല. ഇത് ഇവയുടെ വളർച്ച മുരടിക്കാനിട വരുത്തും. രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതൽ ഒരുമിച്ചു നടരുത്. തുളസിയ്ക്ക് ഔഷധഗുണമുള്ളതു കൊണ്ട് ഇതിൽ കീടനാശിനികൾ തളിയ്‌ക്കേണ്ട ആവശ്യം സാധാരണ ഗതിയിൽ ഉണ്ടാകാറില്ല. കപ്പലണ്ടിപ്പിണ്ണാക്ക് തുളസിയുടെ വളർച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഇതു കലക്കി കടയ്ക്കൽ ഒഴിയ്ക്കാം. പഴത്തൊലി വെള്ളത്തിൽ ഇട്ട് രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ഈ വെള്ളം ഒഴിയ്ക്കുന്നതു ചെടികളുടെ വളർച്ചയെ സഹായിക്കും. ഈ വെള്ളം കറിവേപ്പിനും തുളസിയ്ക്കും നല്ലതാണ്

TAGS: AGRICULTURE, AGRICULTURE NEWS, THULASI, CURRY LEAVES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.