ന്യൂഡൽഹി:കൊവിഡ് വൈറസ് ബാധയെ തുടർന്ന് തീവ്രപരിചരണ വിഭാവത്തിൽ കഴിയുന്ന മധ്യവയസ്‌കനെ പീഡിപ്പിച്ച ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സെൻട്രൽ മുംബൈയിലെ വോക്ഹാർട് ആശുപത്രിയിൽ മേയ് ഒന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം നടന്നത്. ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലീസ് 34 കാരനായ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തെ തുടർന്ന് വീട്ടുനിരീക്ഷണത്തിൽ കഴിയുന്ന ഡോക്ടറെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊവിഡ് വൈറസ് ഭീഷണിയുള്ളതിനാൽ പ്രതിയുടെ ക്വാറന്റീൻ കാലവധിക്ക് ശേഷമാകും അറസ്റ്റ്. നിരീക്ഷണകാലയളവിൽ ഒളിവിൽ പോകാതിരിക്കാൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവം നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് ഡോക്ടർ ആശുപത്രിയിൽ ജോലിക്ക് കയറിയതെന്നും മോശം പെരുമാറ്റത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |