തിരുവനന്തപുരം: ഡൽഹി, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി 1177 മലയാളി വിദ്യാർത്ഥികളാണ് ലോക്ക് ഡൗണിൽ കുടുങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 723 പേർ ഡൽഹിയിലും 348 പേർ പഞ്ചാബിലും 89 പേർ ഹരിയാനയിലുമാണ്. ഹിമാചലിൽ 17 പേരുണ്ട്. വിദ്യാർത്ഥികളെ കേരളത്തിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമം ഊർജിതമാക്കി. പ്രത്യേക നോൺസ്‌റ്റോപ്പ് ട്രെയിനിൽ ഇവരെ കേരളത്തിൽ എത്തിക്കുന്നതിനായി നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ഡൽഹിയിൽ നിന്ന് സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഡൽഹിയിലെത്തിക്കാൻ മറ്റ് സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്നും അഭ്യർത്ഥിച്ചു.
റെയിൽവേയുമായി ഔപചാരികമായി ബന്ധപ്പെടാൻ ഡൽഹി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനിന്റെ തീയതി ലഭിക്കുകയാണെങ്കിൽ അതിനനുസരിച്ച് വിദ്യാർത്ഥികളെ മുഴുവൻ ഡൽഹിയിൽ ഒരു കേന്ദ്രത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും. കേന്ദ്രസർക്കാരുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |