ന്യൂഡൽഹി: ചില മാർഗനിർദ്ദേശങ്ങളോടെ പൊതുഗതാഗതം ഉടൻ പുനഃരാരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
രാജ്യത്തെ ബസ്, കാർ ഓപ്പറേറ്റർമാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും അവ മറികടക്കാൻ പൂർണ പിന്തുണ നൽകുമെന്നും ബസ്, കാർ ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ അംഗങ്ങളുമായുള്ള വീഡിയോ കോൺഫറൻസിൽ മന്ത്രി പറഞ്ഞു.
കുറച്ച് സർക്കാർ മുതൽമുടക്കോടെ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ലണ്ടൻ മാതൃകയിലുള്ള പൊതുഗതാഗതം നടപ്പാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് ഗഡ്ഗരി പറഞ്ഞു. ബോഡിക്ക് ഗുണനിലവാരമില്ലാത്തതിനാൽ ഇന്ത്യയിൽ ബസുകൾക്കും ട്രക്കുകൾക്കും ആയുസ് കുറവാണ്. എന്നാൽ യൂറോപ്യൻ മാതൃകയിൽ നിർമിച്ചാൽ 15 വർഷം വരെ കാലാവധി ലഭിക്കും. വ്യവസായ മേഖലയ്ക്കു ഗുണകരമാകുന്ന നല്ല മാതൃകകൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |