തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് തിരിച്ചുവരാൻ സർക്കാർ നൽകുന്ന ഡിജിറ്റൽ പാസുകളുടെ വിതരണം നിറുത്തിവെച്ചിട്ടും അന്യസം സ്ഥാനങ്ങളിൽ നിന്ന് മലയാളികൾ അതിർത്തികളിലേക്ക് പ്രവഹിക്കുന്നു.
അതിർത്തി കേന്ദ്രങ്ങളിൽ ഒരുക്കിയ പ്രത്യേക പ്രവേശന കവാടങ്ങളിൽ സ്ഥിതിഗതി നിയന്ത്രിക്കാനാവുന്നില്ല.
കൊവിഡ് വ്യാപനത്തെ നിയന്ത്രിച്ചുനിറുത്തുന്നതിൽ ഏറെക്കുറെ വിജയിച്ച സംസ്ഥാനമാണ് കേരളം. അതിനാൽ മടങ്ങിയെത്തുന്നവരെ കർശനമായ സുരക്ഷാസംവിധാനങ്ങൾ പാലിച്ചാണ് കടത്തിവിടുന്നത്. പരിധിവിട്ട് ആളുകൾ വന്നതോടെ പരിശോധനകൾ തകിടം മറിഞ്ഞു. പദ്ധതി താളം തെറ്റിയതോടെ വെള്ളിയാഴ്ചയാണ് സർക്കാർ പാസ് വിതരണം നിറുത്തിവച്ചത് എന്നിട്ടും ആളുകളുടെ വരവിൽ കുറവൊന്നുമുണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |