തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാറായ പോസ്റ്റ് കൊവിഡ് സമ്മിറ്റിൽ കൊവിഡാനന്തര കാർഷിക മേഖലയുടെ പുത്തൻ സാദ്ധ്യതകൾ വിലയിരുത്തി മന്ത്രി വി.എസ്.സുനിൽകുമാർ. വരും നാളുകളിൽ നാം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യ പ്രശ്നമാണെന്നും അതിനാൽ ലോകം മുഴുവൻ കേന്ദ്രീകരിക്കാൻ പോകുന്നത് ഭക്ഷ്യ ഉത്പാദന അധിഷ്ഠിത വ്യവസായങ്ങളിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ധാന്യങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയെല്ലാം എങ്ങനെ ഗ്രാമങ്ങളിൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ആലോചിക്കും. അനുകൂലമായ കാലാവസ്ഥ, മഴയുടെ ലഭ്യത, നല്ല മണ്ണ് എന്നിങ്ങനെ അനുകൂല സാഹചര്യങ്ങളുമുള്ള കേരളത്തിൽ നമുക്ക് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |