ടെഹ്റാൻ: സ്വന്തം മിസൈൽ പതിച്ച് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പൽ തകർന്നു. 40 നാവിക സേനാംഗങ്ങൾ ഉണ്ടായിരുന്ന കപ്പലിലെ 19 പേർ കൊല്ലപ്പെട്ടതായും 15 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം അപകടം നടന്നതായാണ് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിന് സമീപം നാവികസേനയുടെ പരിശീലനത്തിനിടെ ഒരു യുദ്ധക്കപ്പിൽ നിന്ന് വിട്ട മിസൈൽ അബദ്ധത്തിൽ സമീപത്തുണ്ടായിരുന്ന മറ്റൊരു യുദ്ധക്കപ്പലിൽ പതിക്കുകയായിരുന്നു. നാവിക സേനയുടെ ജാമറൻ എന്ന കപ്പലിൽ നിന്ന് തൊടുത്ത മിസൈൽ, കൊണാർക്ക് എന്ന കപ്പലിലാണ് പതിച്ചത്.
സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, കപ്പലിലുണ്ടായിരുന്ന മുഴുവൻപേരും കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജനുവരിയിൽ ഉക്രൈന്റെ യാത്രാ വിമാനവും ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന 176 പേരാണ് അന്ന് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |