മാർച്ചിൽ ഇടിവ് 46%
കൊച്ചി: ലോക്ക്ഡൗണിൽ ബിസിനസ് സ്ഥാപനങ്ങൾ മിക്കതും അടഞ്ഞതിനെ തുടർന്ന് മാർച്ചിൽ ഡിജിറ്റൽ പേമെന്റുകളിലുണ്ടായ ഇടിവ് 46 ശതമാനം. ഈ മാർഗത്തിൽ 156.5 ലക്ഷം കോടി രൂപയാണ് മാർച്ചിൽ കൈമാറ്രം ചെയ്യപ്പെട്ടത്. 2019 മാർച്ചിലെ കൈമാറ്രം 292 ലക്ഷം കോടി രൂപയായിരുന്നു. മാർച്ച് 25ന് ആണ് ലോക്ക്ഡൗൺ തുടങ്ങിയത്. തുടർന്നുള്ള ഏഴ് ദിനങ്ങളിൽ ഡിജിറ്റൽ പേമെന്റുകൾ വൻതോതിൽ ഇടിഞ്ഞു.
കോർപ്പറേറ്റ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇകൾ, ചെറുകിട ബിസിനസുകൾ എന്നിവ വൻതോതിൽ ഉപയോഗിക്കുന്ന റിയൽടൈം ഗ്രോസ് സെറ്രിൽമെന്റ് (ആർ.ടി.ജി.എസ്) ഇടപാടുകളിലുണ്ടായ കുറവ് 37 ശതമാനമാണ്. ഇന്ത്യയിലെ മൊത്തം പണമിടപാടുകളിൽ 80 ശതമാനത്തോളം ആർ.ടി.ജി.എസ് വഴിയാണ്. ഇതിലൂടെ മാർച്ചിൽ നടന്നത് 120.5 ലക്ഷം കോടി രൂപയുടെ ഇടപാട്. ഇടപാടുകളുടെ എണ്ണം 12 ശതമാനം കുറഞ്ഞ് 1.18 കോടിയിലും ഒതുങ്ങി.
ഇടിയുന്ന ഇടപാട്
(മാർച്ചിലെ കുറവുകൾ)
ഡിജിറ്റൽ പേമെന്റ്
ഇടിവ് : 46%
മൊത്തം ഇടപാട് : ₹156.5 ലക്ഷം കോടി
ആർ.ടി.ജി.എസ്
ഇടിവ് : 37%
ഇടപാട് : ₹120.5 ലക്ഷം കോടി
എ.ടി.എം
ഇടിവ് : 13%
ഇടപാട് : ₹2.51 ലക്ഷം കോടി
*ഇത്തവണ മാർച്ചിൽ ലോക്ക്ഡൗൺ മൂലം ശരാശരി ഉപഭോക്തൃ എ.ടി.എം പണം പിൻവലിക്കൽ തുക വർദ്ധിച്ചു. 2019 മാർച്ചിൽ ശരാശരി പിൻവലിക്കൽ : ₹3,235, ഇത്തവണ : ₹4,587
ഡെബിറ്ര് കാർഡ് പേമെന്റ്
ഇടിവ് (പി.ഒ.എസിൽ) : 25%
ഇ-കൊമേഴ്‌സ് : 18.5%
ഇ-വാലറ്ര് ഇടപാട് ഇടിവ് : 22%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |