തിരുവനന്തപുരം: പ്രവാസികളെയും മറുനാടൻ മലയാളികളെയും രോഗവാഹകരായി ചിത്രീകരിച്ച് സാമൂഹിക അയിത്തം കൽപ്പിക്കാനുള്ള ചിലരുടെ ശ്രമം നിന്ദ്യവും ക്രൂരവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
നാടിന്റെ പുരോഗതിക്ക് സുപ്രധാന സംഭാവനകൾ നൽകിയ പ്രവാസികൾ ജോലിയും വരുമാനവും നഷ്ടപ്പെട്ട് പിറന്നമണ്ണിലെത്തുമ്പോൾ സ്വീകരിക്കുന്നതിന് പകരം അപമാനിക്കുന്നത് പ്രതിഷേധാർഹമാണ്.
കൃത്യമായ യാത്രാരേഖകളുമായി അതിർത്തിയിലെത്തിയ മറുനാടൻ മലയാളികളെ അധികൃതർ പ്രയാസപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ജനപ്രതിനിധികൾ വാളയാർ അതിർത്തിയിലെത്തിയത്. സുരക്ഷാ നടപടികൾ പൂർണമായി പാലിച്ചിരുന്നു. നിദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ അപാകതയില്ല. എന്നാൽ, മന്ത്രിമാർക്ക് അത് ബാധകമാകാത്ത തരത്തിൽ വിവേചനത്തോടെ കോൺഗ്രസ് എം.പിമാരെയും മറ്റുനേതാക്കളെയും പരസ്യമായി അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |