കൊച്ചി: പ്രവാസികളെ ഇന്ത്യയിലെത്തിക്കാൻ നാവികസേന ആരംഭിച്ച സമുദ്രസേതു ദൗത്യത്തിൽ മാലദ്വീപിൽ നിന്ന് 588 പേർ കൂടി ഇന്നലെ കൊച്ചിയിലെത്തി. ഐ.എൻ.എസ് ജലാശ്വയുടെ രണ്ടാം ദൗത്യത്തിൽ കേരളം, തമിഴ്‌നാട്, തെലങ്കാന, ലക്ഷദ്വീപ് നിവാസികളാണ് കൂടുതൽ. യാത്രക്കാരിൽ 497 പുരുഷന്മാരും 70 സ്ത്രീകളും 21 കുട്ടികളുമാണുള്ളത്. ആറുപേർ ഗർഭിണികളാണ്.
മോശം കാലാവസ്ഥയും മഴയും കാരണം ഒരു ദിവസം വൈകി പുറപ്പെട്ട കപ്പൽ ഇന്നലെ രാവിലെ 11.30 നാണ് കൊച്ചിയിലെത്തിയത്. പരിശോധനകൾക്ക് ശേഷം നിരീക്ഷണത്തിലേക്ക് മാറ്റി.
ദൗത്യത്തിന്റെ ഭാഗമായയി 1,488 പ്രവാസികൾ ഇതോടെ കൊച്ചിയിലെത്തി. ആദ്യഘട്ടത്തിൽ ജലാശ്വയിൽ 698 ഉം മഗറിൽ 202 ഉം യാത്രക്കാരുണ്ടായിരുന്നു.
മൂന്നു വിമാനങ്ങളെത്തി
ഗൾഫിൽ നിന്ന് ഇന്നലെ രാത്രി കൊച്ചിയിൽ മൂന്നു വിമാനങ്ങളെത്തി. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യയും ബഹ്റനിൽ നിന്ന് ഗൾഫ് എയറുമാണ് സർവീസ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |