രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചുണ്ടിൽ എരിയുന്ന ബീഡിയുമായി ഒരു പൊലീസ് ഉദ്യോഗസ്ഥനു നേർക്കു നോക്കുന്ന നിവിൻ പോളിയുടെ ചിത്രമാണ് പോസ്റ്ററിൽ . മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിൻ തുറമുഖത്തിൽ അവതരിപ്പിക്കുന്നത്. പ്രശസ്ത നാടക രചയിതാവ് കെ.എം .ചിദംബരം മാസ്റ്റർ എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തതിന്റെ മകനും തിരക്കഥ കൃത്തുമായ ഗോപൻ ചിദംബരമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ചാപ്പ സമ്പ്രദായത്തിനെതിരായ തൊഴിലാളികളുടെ പ്രക്ഷോഭത്തെ ചുറ്റിപ്പറ്റിയാണ്. നിവിൻ പോളിക്ക് പുറമെ ഇന്ദ്രജിത്ത് ,നിമിഷ സജയൻ ,ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |