തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി കെ.എസ്.ടിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നു. ഇന്ന് രാവിലെ 9.30 മുതൽ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ https://www.facebook.com/kstasc/ ക്ലാസുകൾ ആരംഭിക്കും. ഓരോ വിഷയത്തിലും രണ്ട് വീതം ക്ലാസുകളാണ് ലഭിക്കുക. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് 19, 22 തീയതികളിൽ കണക്ക്, 20, 23 തീയതികളിൽ കെമിസ്ട്രി, 21, 24 തീയതികളിൽ ഫിസിക്സ് എന്നീ വിഷയങ്ങളിൽ ക്ലാസ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |