തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 12പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ അഞ്ചും മലപ്പുറത്ത് മൂന്നും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ നാലു പേർ വിദേശത്തു നിന്നും (യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ്, മാല ദ്വീപ് ) എട്ടു പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര 6, ഗുജറാത്ത്1, തമിഴ്‌നാട്1) വന്നവരാണ്. ഇന്നലെ ആരുടെയും പരിശോധനാഫലം നെഗറ്റീവായില്ല. കോട്ടയത്ത് കോരുത്തോട്, കണ്ണൂരിൽ പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 33.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |