സോഷ്യൽ മീഡിയയിൽ സ്ഥിര സാന്നിദ്ധ്യമറിയിക്കുന്ന താര ജോഡികളാണ് ജന്ദ്രജിത്തും പൂർണിമയും. കുടുംബത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള വിശേഷങ്ങളെല്ലാം ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വൈറലാകുന്നത് പൂർണിമയുടേയും ഇന്ദ്രജിത്തിന്റേയും ഹണിമൂൺ യാത്രയുടെ ചിത്രങ്ങളാണ്. വേണമെങ്കിൽ അതിനെ സ്കൂൾ വിനോദയാത്രയെന്ന് വിളിക്കാം എന്നാണ് താരം കുറിക്കുന്നത്. ഇരുവരും കൈകൾ കോർത്ത് മുകളിലേക്ക് പിടിച്ച് നില്‍ക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. നല്ല ഹണിമൂണിനായി നിർബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകളും തങ്ങളുടെ കൈയിലുണ്ടെന്നാണ് പൂർണിമ കുറിക്കുന്നത്.
പൂർണിമയുടെ കുറിപ്പ്
''ഞങ്ങളുടെ ഹണിമൂൺ, നിങ്ങൾക്ക് വേണമെങ്കിൽ സ്കൂൾ എസ്കർഷൻ എന്നു വിളിക്കാം. അതേ, ഞങ്ങളും അവിടെയെത്തി ഇതൊക്കെയാണ് ചെയ്തത്. ജന്ദർ മന്ദറിലൂടെ ഞങ്ങൾ ഓടുന്നതിന്റേയും ചുട്ടുപൊള്ളുന്ന റോസ് ഗാർഡനെ പശ്ചാത്തലമാക്കി ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നോക്കിനില്‍ക്കുന്നതിന്റേയും ചിത്രങ്ങളുണ്ട്. നല്ല ഹണിമൂണിനായി നിർബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകളും ഞങ്ങൾ എടുത്തിട്ടുണ്ട്. ആ സ്റ്റൈലിങ്ങും, ചെരുപ്പും കൂടാതെ അന്ന് ഞങ്ങൾ മാച്ചിങ് ആയിട്ടുള്ള ഡ്രസുമാണ് ഇട്ടിരുന്നത്, ഹൊ, ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു. നമ്മളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ചിരി അടക്കാനാവുന്നില്ല''.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |