ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കംകുറിച്ച് പൂജനടത്തി. രാമജന്മഭൂമി ട്രസ്റ്റ് ചെയർമാൻ നൃത്യഗോപാൽ ദാസാണ് പൂജ നടത്തിയത്. 67 ഏക്കറിൽ 270 അടി ഉയരത്തിലാണ് രാമക്ഷേത്രം നിർമ്മിക്കുക. നാഗരശൈലിയിലാണ് ഇത് പണിയുക. കാശി വിശ്വനാഥ ക്ഷേത്രമാണ് നിലവിൽ നാഗരശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും പ്രശസ്തമായ ക്ഷേത്രം.
രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി അയോദ്ധ്യയിലെ രാം ലല്ല (രാമവിഗ്രഹം) വിഗ്രഹം കഴിഞ്ഞയിടക്ക് മാറ്റി സ്ഥാപിച്ചിരുന്നു. വിഗ്രഹം സ്ഥിതി ചെയ്തിരുന്ന താത്കാലിക കൂടാരത്തിൽ നിന്ന് ക്ഷേത്രനിർമ്മാണം നടക്കുന്നതിന് സമീപത്ത് പ്രത്യേകം നിർമ്മിച്ച സ്ഥലത്തേക്ക് പൂജകൾക്ക് ശേഷമാണ് വിഗ്രഹം മാറ്റിയത്. 1992 ഡിസംബർ 6 ന് ശേഷം ആദ്യമായാണ് അന്ന് വിഗ്രഹം മാറ്റി സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടോളം നീണ്ട അയോദ്ധ്യ ഭൂമിത്തർക്കം അവസാനിപ്പിച്ച് കഴിഞ്ഞ നവംബറിലാണ് തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |