തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ സർവീസ് നടത്താനിരുന്ന ചില ട്രെയിനുകളുടെ സ്റ്റോപ്പുകൾ കൊവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയതായി റെയിൽവേ അറിയിച്ചു. കോഴിക്കോട് - തിരുവനന്തപുരം, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന്റെ ആലുവ, ചേർത്തല, കായംകുളം, വർക്കല എന്നീ സ്റ്റോപ്പുകളും കണ്ണൂർ - തിരുവനന്തപുരം, തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന്റെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളും , എറണാകുളം ജംഗ്ഷൻ - നിസാമുദ്ദീൻ, നിസാമുദ്ദീൻ - എറണാകുളം ജംഗ്ഷൻ ട്രെയിനിന്റെ ആലുവ, പട്ടാമ്പി, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശേരി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ സ്റ്റോപ്പുകളുമാണ് ഒഴിവാക്കിയത്. ലോകമാന്യ തിലക് - തിരുവനന്തപുരം ട്രെയിനിന്റെ വർക്കല, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, ആലുവ, ഡിവൈൻ നഗർ, കുറ്രിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, തലശ്ശേരി,കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും നിറുത്തലാക്കി.
·
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |