ആഡംബരം നിറഞ്ഞ ഒരു വീട്ടിലാണ് താമസമെങ്കിലും അതിന്റെ സുഖസൗകര്യങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ആസ്വദിക്കാനാവാതെ വന്നേക്കാം. സാമൂഹികമായ സമ്മർദ്ധങ്ങളും സംഘർഷങ്ങളും നമ്മുടെ സന്തോഷത്തെയും മനസിന്റെ സമാധാനത്തെയും ബാധിക്കും.
എന്നാൽ ഇവയ്ക്കെല്ലാം ഒരു പരിഹാരം കാണുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഭാരതീയ നിർമ്മാണ ശാസ്ത്രമായ വാസ്തുവിന് നന്ദി പറയുക. വാസ്തു വിദഗ്ദനായ കുഷ്ദീപ് ബൻസാലിന്റെ അഭിപ്രായത്തിൽ വാസ്തു വഴി ശരീരത്തേയും മനസിനേയും ശുദ്ധീകരിക്കാനാവും. അത്തരം ചില മാർഗങ്ങൾ എന്താണെന്ന് നോക്കാം.
ചുവപ്പ്, പിങ്ക് നിറങ്ങളുള്ള ചവറ്റുകുട്ട, പഴയ പത്രങ്ങൾ, അടുക്കള എന്നിവയും വീടിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് വരരുത്. ഇവ നെഗറ്റീവ് ചിന്തകളുണ്ടാകുന്നതിന് കാരണമാകുമെന്ന് വാസ്തു പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. പോസിറ്റീവ് ചിന്തകളെ ആകർഷിക്കാൻ അങ്കുർ അല്ലെങ്കിൽ സ്വസ്തിക വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥാപിക്കുക. ഇത് ലോകവുമായുള്ള നിങ്ങളുടെ ബന്ധത്തെ മെച്ചപ്പെടുത്തുകയും, നിങ്ങളുടെ ആത്മബോധം ഉയർത്തുകയും ജീവിത വീക്ഷണം വിശാലമാക്കുകയും ചെയ്യും. ഇത് ശുദ്ധീകരണം നടത്തുകയും, ആരോഗ്യമുള്ള മനസ് പ്രധാനം ചെയ്യുകയും ചെയ്യും.
ചവറ്റുകുട്ട, ടോയ്‍ലെറ്റ്, സ്റ്റോർ എന്നിവ കിഴക്ക്, വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥാപിക്കരുത്. ഇത് ഭൂതകാലത്തെക്കുറിച്ചുള്ള ചിന്തകളെ അതിജീവിക്കാനുള്ള ശേഷി കുറയ്ക്കുകയും പുതിയവയെ തടയുകയും ചെയ്യും. കിഴക്ക്- തെക്ക് കിഴക്ക് ഭാഗത്ത് ചവറ്റുകുട്ട, ബെഡ്റൂം എന്നിവ സ്ഥാപിക്കുന്നത് പോസിറ്റീവ് ചിന്തകളെയും, മാനസികാരോഗ്യത്തെയും തടയും.
തെക്ക് - തെക്ക് പടിഞ്ഞാറായി ചവറ്റുകുട്ട വെയ്ക്കുന്നത് എല്ലാ കാര്യങ്ങളേയും മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് വർദ്ധിപ്പിക്കും. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ഭാഗത്ത് ബെഡ്റൂം സ്ഥാപിക്കരുതെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ ഏറെ സമയം ഈ ഭാഗത്ത് ചെലവഴിക്കുകയും ചെയ്യരുത്. ഇത് വികാരങ്ങളെ തടയുകയും, ദുഖവും വിദ്വേഷവും ജനിപ്പിക്കുകയും, നെഗറ്റീവ് ചിന്തകളുണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും. ഇത് നിങ്ങളുടെ ബന്ധങ്ങളെയും ഇടപെടലുകളെയും ബാധിക്കുകയും ജീവിതത്തിന്റെ പുരോഗതിക്ക് തടസമാവുകയും ചെയ്യും. വാസ്തു തത്വങ്ങൾക്കനുസൃതമായി നിങ്ങളെ സ്വയം ബാലൻസ് ചെയ്യുകയും, വീട് രൂപകല്പന ചെയ്യുകയും ചെയ്യുക. വാസ്തു വഴി ശാരീരികവും മാനസികവുമായ നെഗറ്റിവിറ്റി നീക്കാനും അതുവഴി മനസ് സ്വതന്ത്രവും ശരീരം ആരോഗ്യമുള്ളതുമാക്കാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |