തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ടാറ്റ ഗ്രൂപ്പ് കുറഞ്ഞ സമയത്തിനുള്ളിൽ ഫലം ലഭിക്കുന്ന കൊവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ നിർമ്മിക്കുന്നു. ശ്രീചിത്ര നേരത്തെ കണ്ടെത്തിയ ജീൻലാംബിൽ ഉപയോഗിക്കാൻ കഴിയുന്ന റിവേഴ്‌സ് ട്രാൻസ്‌ക്രിപ്‌റ്റേയ്‌സ് ലൂപ് മീഡിയേറ്റഡ് ആംപ്ലിഫിക്കേഷൻ (ആർടിലാംബ്) കിറ്റുകളാണ് ടാറ്റാ വിപണിയിലെത്തിക്കുന്നത്. ഇതിന് ഐ.സി.എം.ആറിന്റെ അന്തിമ അനുമതി കൂടി ലഭിക്കണം. മാഗ്‌നറ്റിക് നാനോപാർട്ടിക്കിളുകളെ അടിസ്ഥാനമാക്കിയുള്ള വേർതിരിക്കൽ നടത്തുന്നതിനാൽ ഉയർന്ന ശുദ്ധിയും സാന്ദ്രതയുമുള്ള ആർ.എൻ.എകളെ സ്വാബ് സാമ്പിളിൽ നിന്ന് കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത. ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയോടെ കൊവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ ഉത്പാദിപ്പിക്കുന്നത് വലിയ നേട്ടമാണെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. വി.കെ. സരസ്വത് പറഞ്ഞു.
സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായുള്ള സഹകരണത്തിനു പിന്നാലെയാണ് ടാറ്റ സൺസ് സി.ആർ.ഐ.എസ്.പി.ആർ അടിസ്ഥാനമാക്കിയുള്ള കൊവിഡ് ടെസ്റ്റ് കിറ്റിനായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെ പങ്കാളിയാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |