തിരുവനന്തപുരം: വീണ്ടും മദ്യവില്പന ആരംഭിച്ചതിനെത്തുടർന്ന് കേരളത്തിലെ സമാധാനം തകർന്നതായി കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആരോപിച്ചു.സംസ്ഥാനത്ത് മദ്യലഹരിയിൽ 4 കൊലപാതകങ്ങൾ ഉണ്ടായി. മദ്യലഭ്യതയ്ക്കു കളമൊരുക്കിയ സർക്കാർതന്നെയാണ് ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദി. സർക്കാർ ഇനിയെങ്കിലും തെറ്റ്തിരുത്തണം. കൊവിഡ് പ്രതിരോധം ശക്തവും ഫലപ്രദവുമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും കേരളത്തിൽ സമാധാനഅന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും അടിയന്തരമായി മദ്യശാലകൾ അടച്ചുപൂട്ടണമെന്ന് വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |