കേരള സർവകലാശാല
പരീക്ഷാ തീയതി
ഒന്ന് , നാല് വർഷ ബി.എഫ്.എ ബിരുദ പരീക്ഷകൾ യഥാക്രമം 22, 15 മുതൽ നടത്തും. പുതുക്കിയ തീയതികൾ വെബ് സൈറ്റിൽ.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സി.ബി.സി.എസ് ഗ്രൂപ്പ് 2 മൂന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) പ്രോഗ്രാമിന്റെ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി , 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
ട്രാൻസ്‌ക്രിപ്‌റ്റ് അപേക്ഷ
സി.ബി.സി.എസ് ബി.എ, ബി.എസ്‌സി, ബി.കോം, കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് 2013 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ ട്രാൻസ്ക്രിപ്ട് ഒഫ് മാർക്സിന് വേണ്ടി നൽകുന്ന അപേക്ഷകൾക്കൊപ്പം ട്രാൻസ്ക്രിപ്ട് ഒഫ് മാർക്ക്സിന്റെ പകർപ്പ് തയാറാക്കി സമർപ്പിക്കേണ്ടതില്ല. ജൂൺ 1 മുതൽ സർവകലാശാല തയ്യാറാക്കുന്ന ട്രാൻസ്ക്രിപ്ട് ആണ് അപേക്ഷകർക്ക് നല്കുന്നത്. വിദ്യാർത്ഥികൾ ഫീസ് ഒടുക്കിയ അപേക്ഷയോടൊപ്പം ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,ഡിഗ്രി /പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, ഒന്നു മുതൽ ആറു വരെയുള്ള സെമസ്റ്റർ മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് കൂടി സമർപ്പിക്കണം.
എം.ജി. സർവകലാശാല
പരീക്ഷ തീയതി
അഞ്ചാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്. 2017 അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിലും ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും ലഭിക്കും.
കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾ
കോളേജുകൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. ഇതിനാവശ്യമായ അടിയന്തര നടപടികൾ കോളജുകൾ സ്വീകരിക്കണം. രാവിലെ 8.30നും ഉച്ചകഴിഞ്ഞ് 1.30 ഇടയിലാണ് ക്ലാസുകൾ നടത്തേണ്ടത്.
ഓൺലൈൻ ക്ലാസുകൾക്കായി എൻ.ഐ.സി. വീഡ്യോ പ്ലാറ്റ്‌ഫോം (NIC Vidyo), സൂം (Zoom), ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീം, വെബക്‌സ് (Webex) തുടങ്ങിയ വിവിധ വീഡിയോ കോൺഫറൻസിംഗ് സങ്കേതങ്ങൾ ഉപയോഗിക്കാം. വിദ്യാർത്ഥികളുടെ എണ്ണമനുസരിച്ച് സ്ഥാപനമേധാവികൾ/അദ്ധ്യാപകർക്ക് ഓൺലൈൻ സോഫ്ട്‌വേർ സംബന്ധിച്ച തീരുമാനമെടുക്കാം. സംസ്ഥാന കൊളജിയറ്റ് എജ്യൂക്കേഷന്റെ ഒറൈസ് (ORICE) , അസാപ് (ASAP), ഐ.സി.റ്റി. അക്കാഡമി എന്നിവയുടെ സാങ്കേതിക സംവിധാനങ്ങൾ ഓൺലൈൻ പാഠ്യപ്രവർത്തനത്തിന് സൗജന്യമായി ഉപയോഗിക്കാം.
കാമ്പസിൽ പി.ജി. പ്രവേശനം
വിവിധ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എം.ജി.യു. 2020) 15 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എം.എ., എം.എസ് സി., പ്രോഗ്രാമുകളിലേക്കും എൽ എൽ.എം., എം.ബി.എ., എം.പി ഇഎസ്., എം.എഡ്. പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. www.cat.mgu.ac.in ലൂടെ ഓൺലൈനായി അപേക്ഷ നൽകാം. എം.ബി.എ. പ്രോഗ്രാമിലേക്ക് www.admission.mgu.ac.inലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 04812733595, ഇമെയിൽ: cat@mgu.ac.in. പ്രവേശന പരീക്ഷ തീയതിയടക്കമുള്ള പുതുക്കിയ സമയക്രമം cat.mgu.ac.in, admission.mgu.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |