സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ബോളിവുഡ്. വാജിദിനെക്കുറിച്ച് ഗായിക ശ്രേയ ഘോഷാല്‍ ഹൃദയഭേദകമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ
സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ബോളിവുഡ്.
ശ്രേയ ഘോഷാല്‍ കുറിച്ചത്
"എനിക്ക് വിശ്വസിക്കാനാകുന്നില്ല, ഞാനിത് എഴുതുന്നുവെന്ന്. ഓരോ തവണ കണ്ണടയ്ക്കുമ്പോഴും എനിക്ക് നിങ്ങളുടെ ചിരിക്കുന്ന മുഖമാണ് കാണാനാവുന്നത് വാജിദ് ഭായ്, ഏത് സാഹചര്യത്തിലും നിങ്ങള്‍ നല്ലത് മാത്രമാണ് കണ്ടിരുന്നത്. സ്നേഹവും സന്തോഷവും കരുത്തും ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി. ആദ്യം നിങ്ങളെ പരിചയപ്പെടുമ്പോൾ ഞാന്‍ ബോളിവുഡില്‍ പുതിയ ആളാണ്. പക്ഷേ നിങ്ങളെന്നെ ഒരു കുടുംബം പോലെ തോന്നിപ്പിച്ചു. നിങ്ങളുടെ മനുഷ്യത്വം, അര്‍പ്പണബോധം, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള ആഗ്രഹം,എല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തിലുമുപരി അനുഗ്രഹീതനായ സംഗീത സംവിധായകനാണ് നിങ്ങള്‍.
നിങ്ങള്‍ ഒരുപാട് മനോഹര ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്, സംഗീതത്തിന്റെ അവസാനിപ്പിക്കാന്‍ സാധിക്കാത്ത ശക്തിയാണ് നിങ്ങളെന്ന്. നിങ്ങള്‍ എവിടെയാണെങ്കിലും അവിടെ സമാധാനത്തോടെ ഇരിക്കാനാവട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ശക്തി നല്‍കട്ടെ. ഈ യാത്രാമൊഴി കഠിനമാണ്. നിത്യശാന്തി നേരുന്നു വാജിദ് ഭായ്..."ശ്രേയ കുറിച്ചു.
വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് വാജിദ് ഖാന്‍ മരിക്കുന്നത്. വൃക്ക മാറ്റിവച്ചശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വാജിദ് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അതിനിടെ വാജിദിന് കൊവിഡ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. വാണ്ടഡ്, ഏക്താ ടൈഗര്‍ ദബാങ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളില്‍പ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |