അക്ഷയ്കുമാർ നായകനായ ലക്ഷ്മി ബോംബ് തിയേറ്റർ റിലീസാകാതെ തന്നെ നൂറുകോടി ക്ളബിൽ ഇടം നേടി. ചിത്രത്തിന്റെ ഡിജിറ്റൽ ൈററ്റ്സ് ഡിസ്നിഹോട്ട്സ്റ്റാർ 125കോടി രൂപയ്ക്കാണ് വാങ്ങിയതെന്നാണ് വാർത്തകൾ. ലക്ഷ്മി ബോംബ് ഈദ് റിലീസായി തിയേറ്ററുകളിലെത്തിക്കാൻ പ്ലാൻ ചെയ്തതതായിരന്നു. ലോറൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് സംവിധാനം ചെയ്ത കാഞ്ചന ആണ്ലക്ഷ്മി ബോംബ് എന്ന പേരിൽ റീമേക്ക് ചെയ്തത്. ലോറൻസ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്.
ഫോക്സ്റ്റാറിനൊപ്പംസഹകരിച്ച് അക്ഷയ്കുമാറും തുഷാർ കപൂറുമാണ് ലക്ഷ്മി ബോംബ്നിർമ്മിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |