തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക. ഇന്നലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സ്രവപരിശോധന വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ഉയരുകയാണ്.
ഇന്നലെമാത്രം രണ്ടു ഡോക്ടര്‍മാരുള്‍പ്പടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകരാണ് രോഗബാധിതരായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ സ്രവപരിശോധന സംഘത്തില്‍ അംഗമായിരുന്നു. കൊല്ലത്ത് പുനലൂര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനും കടയ്ക്കല്‍ ആശുപത്രിയിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുന്നത് നിശബ്ദ രോഗവ്യാപനത്തിന്‍റെ സൂചനയാണ് നഷകുന്നതെന്ന് വിദഗ്‌ധർ പറയുന്നത്. അതുകൊണ്ടാണ് കൊവിഡ് ഇതര ചികിത്സ നടത്തുന്നവരിലും പരിശോധന വ്യാപിപ്പിക്കണമെന്ന ആവശ്യമുയരുന്നത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിേലെയും പരിശോധനാ കേന്ദ്രങ്ങളിലേയും സുരക്ഷാ ഉപകരണങ്ങളുടെ ഗുണനിലവാരവും ലഭ്യതക്കുറവും ആശങ്കയുയര്‍ത്തുന്നുണ്ട്.
ആശുപത്രികളിലെത്തുന്ന പ്രതിരോധ ശേഷി കുറവുളള അത്യാസന്ന രോഗികളുടേയും ഗര്‍ഭിണികളുടേയും സ്രവപരിശോധന നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. മൂന്നാംഘട്ട രോഗവ്യാപനത്തില്‍ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |