വെഞ്ഞാറമൂട് സി.ഐയുടെ കൊവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ക്വാറന്റൈൻകാലാവധി അവസാനിച്ച സന്തോഷം പങ്കുവച്ച് നടൻ സുരാജ് വെഞ്ഞാറമൂട്.സ്റ്റേഷനിലെ റിമാന്റ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കൃഷിയിറക്കൽ ചടങ്ങിന്റെ ഭാഗമായി വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസുകാർക്കൊപ്പം നടനും വാമനപുരം എം.എൽ.എ എ.ഡി.കെ മുരളിയുംപരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് താരം ഹോംക്വാറന്റൈനിലായത്.വെഞ്ഞാറമൂട് സി.ഐയുടെ റിസൾട്ട് നെഗറ്റീവായി കണ്ടെത്തിയതിനാൽ
സി.ഐയും സെക്കൻഡറി കോണ്ടാക്ടിൽ ഉള്ള ഞാനും നിരീക്ഷണത്തിൽ നിന്നുംമോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തിൽ ഇരിക്കാൻതീരുമാനിച്ചു, ആ നിരീക്ഷണ കാലാവധി അവസാനിച്ച വിവരം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു. എന്നാണ് സുരാജ് ഫേസ് ബുക്കിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |