കീർത്തി സുരേഷ് നായികയാകുന്ന സൈക്കോളജിക്കൽ ത്രില്ലറായ പെൻഗ്വിൻ ജൂൺ 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും . ഒരേസമയം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം മലയാളത്തിലും മൊഴി മാറ്റം ചെയ്തു റിലീസ് ചെയ്യം. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇൗശ്വർ കാർത്തിക്കാണ് ഇൗ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കീർത്തിയെ മികച്ച നടിക്കുള്ള ദേശീയ അവാർഡിനർഹയാക്കിയ തെലുങ്ക് ചിത്രം മഹാനദിക്കുശേഷം താരത്തിന് ലഭിക്കുന്ന അഭിനയ പ്രാധാന്യമുള്ള ചിത്രമാണ് പെൻഗ്വിൻ. മലയാളത്തിൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് കീർത്തിയുടേതായി റിലീസാകാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |