തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ നിലവിൽ വരും. ജൂലായ് 31 വരെയാണ് നിരോധനം
കേരളത്തിന്റെ അധികാര പരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് 52 ദിവസത്തെ ട്രോളിംഗ് നിരോധനമുള്ളത്. നിരോധനം നിലവിൽ വരുന്നതിന് മുമ്പ് അയൽ സംസ്ഥാന ബോട്ടുകൾ കേരള തീരം വിടാൻ അധികൃതർ നിർദ്ദേശം നൽകി. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിറുത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം.പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനത്തിന് തടസ്സമില്ല.സംസ്ഥാനത്തെ 4200 ൽ അധികം വരുന്ന ട്രോളിംഗ് ബോട്ടുകൾക്ക് നിരോധനം ബാധകമാവും. തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകും.
അതേ സമയം,കൊവിഡ് കാലത്തെ ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുസഹമാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |