ഹിന്ദി ഷോർട്ട് ഫിലിമിൽ നായികയായി നിമിഷ സജയൻ. ഘർ സെ എന്ന് പേരിട്ടിരിക്കുന്ന ഹ്ര്വസ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. മൃദുൽ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുൽ നായർ.ജെ രാമകൃഷ്ണ കുളൂർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിമിഷ സജയൻ. ചുരുങ്ങിയ സമയംകൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത മലയാളികളുടെ മനം കവർന്ന നായികയാണ് നിമിഷ. ചോലയിലെ അഭിനയ മികവിന് നടിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.തുറമുഖവും ,മാലിക്കുമാണ് നടിയുടേതായി ഇനി തിയേറ്ററുകളിൽ എത്താനുള്ള ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |