ബീജിംഗ്: ടോയ്‌ലറ്റ് ഫ്ളഷ് ചെയ്താലും കൊവിഡ് പകരുമോ? അതെയെന്നാണ് ചൈനയിലെ യാംഗ്സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. കൊവിഡ് ബാധിതനായ ഒരാളുടെ വിസർജ്യത്തിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടെന്നും ഉപയോഗ ശേഷം ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തിൽ പടരുമെന്നുമാണ് പഠനം പറയുന്നത്. ഫിസിക്‌സ് ഒഫ് ഫ്‌ളൂയിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോർട്ട് ഉള്ളത്.
കൊവിഡ് രോഗി ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ പുറത്തേക്ക് തെറിക്കുന്നത് വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഇവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. മറ്റൊരാൾ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ വൈറസ് കണങ്ങൾ ശ്വസനത്തിലൂടെ ശരീരത്തിൽ പ്രവേശിക്കാൻ കാരണമാകുമെന്നുമാണ് പഠനം പറയുന്നത്. അതിനാൽ ടോയ്‌ലറ്റ് അടച്ചതിനുശേഷം മാത്രം ഫ്‌ളഷ് ചെയ്യണമെന്നാണ് ഗവേഷകർ നൽകുന്ന നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |