തിരുവനന്തപുരം : പട്ടികജാതി, പട്ടികവർഗക്കാർക്ക് വിവിധ വകുപ്പുകളിൽ സംവരണം ചെയ്ത രണ്ടായിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ഒളിച്ചുകളി തുടരുന്നതിനിടെ, ഒഴിവുകൾ കണ്ടെത്താനുള്ള സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ എംപ്ലോയ്‌മെന്റ് സെൽ (ബി) നിറുത്തലാക്കാൻ ശ്രമം. 87 വകുപ്പുകളിലെ വാർഷിക അവലോകനവും, പട്ടിക വിഭാഗക്കാരുടെ നിയമനങ്ങളും പരിശോധിക്കുന്ന സെല്ലിനെ, എ സെക്ഷനിൽ ലയിപ്പിക്കാനാണ് നീക്കം. സെക്രട്ടേറിയറ്റിലെ ജോലിഭാരം ക്രമീകരിക്കുന്നത് സംബന്ധിച്ച സമിതിയുടെ ശുപാർശ പ്രകാരമാണിത്. ഇതോടെ, ഒഴിവുള്ള തസ്തികകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടക്കാതാവും.
ഇരുന്നൂറോളം ഗസറ്റഡ് തസ്തികകളും
2019 സെപ്തംബർ 30 ലെ കണക്കനുസരിച്ച് പട്ടികജാതി വിഭാഗത്തിൽ 52 ഗസറ്റഡ്, 761 നോൺ ഗസറ്റഡ്, 75 ലാസ്റ്റ് ഗ്രേഡ് അടക്കം 888 തസ്തികകളിലാണ് ഒഴിവുള്ളത്. പട്ടികവർഗ വിഭാഗത്തിൽ 127 ഗസറ്റഡ്, 910 നോൺ ഗസറ്റഡ്, 42 ലാസ്റ്റ് ഗ്രേഡ് അടക്കം 1079 തസ്തികകളും. സ്‌പെഷ്യൽ സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളിൽ മതിയായ പട്ടിക വിഭാഗക്കാരില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിൽ 90 ശതമാനം ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒഴിവുകൾ
(വകുപ്പ് - ഗസറ്റഡ് - നോൺ ഗസറ്റഡ് - ലാസ്റ്റ് ഗ്രേഡ്)
പട്ടികജാതി :
*മൃഗസംരക്ഷണം : 17- 1 -0
* ആരോഗ്യം: 0- 139 -0
* ഫയർ ആൻഡ് റെസ്ക്യു: 0-115-0
* പൊതുമരാമത്ത്: 0-130-0
* പൊലീസ്: 0-132-0
* ഹയർ സെക്കൻഡറി :6-24-0
* ഇറിഗേഷൻ: 0-23-29
* വ്യവസായ പരിശീലനം : 0-74 -7
* മെഡിക്കൽ വിദ്യാഭ്യാസം: 0-45-10
* പഞ്ചായത്ത്: 3-22-0
* ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം; 3-0-0
പട്ടികവർഗം
* ആരോഗ്യം :27-290-0
* ഹയർസെക്കൻഡറി :54-41-0
* പൊലീസ് :1-407-0
* കൃഷി: 4-0-0
* മൃഗസംരക്ഷണം: 5-1-0
* വ്യവസായ പരിശീലനം: 0-30-2
* മെഡിക്കൽ വിദ്യാഭ്യാസം: 2 -13-5
* പൊതുവിദ്യാഭ്യാസം :11-29-16
* പൊതുമരാമത്ത് : 0-10-7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |