കോഴിക്കോട്: പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ സാഹചര്യമൊരുക്കിയില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളോട് മർക്കടമുഷ്ടി കാണിക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. കൊവിഡ് ടെസ്റ്റിനു ശേഷമേ പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാനാവൂ എന്ന നിലപാട് അംഗീകരിക്കാനാവില്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രവാസികൾ നാട്ടിലേക്ക് വരുന്നതിൽ താത്പര്യമില്ലെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |