തിരുവല്ല: തന്റെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് രഹ്നാ ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല ബാറിലെ അഭിഭാഷകനും ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽസെക്രട്ടറിയുമായ എ.വി അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ്, ഐ.ടി ആക്ട് പ്രകാരമാണ് കേസെന്ന് തിരുവല്ല ഡിവൈ. എസ്.പി ടി. രാജപ്പൻ പറഞ്ഞു.
ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചത്. സ്ത്രീ ശരീരത്തെ കെട്ടുകാഴ്ചയായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയാണെന്ന് അവകാശപ്പെട്ടിരുന്നു.
ചുംബന സമരത്തിലും ശബരിമല സ്ത്രീ പ്രവേശനത്തിലും രഹ്ന നടത്തിയ ഇടപെടൽ വിവാദമായിരുന്നു. ശബരിമല വിഷയത്തിൽ രഹ്നയുടെ പരാമർശങ്ങൾ സ്ഥാപനത്തിന്റെ സൽപേരിനെ ദോഷകരമായി ബാധിച്ചുവെന്ന് ആരോപിച്ച് രണ്ട് മാസം മുമ്പ് ബി.എസ്.എൻ.എൽ ഇവരെ പിരിച്ചുവിട്ടിരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |