തിരുവനന്തപുരം: പ്രവാസികളുടെ മടക്കയാത്രക്ക് സംസ്ഥാന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ യാത്രക്കാരും കൊവിഡ് 19 ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വിമാനത്താവളങ്ങളില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിംഗിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ മാറ്റി നിര്‍ത്തുകയും, കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും അവര്‍ക്ക് രോഗ ലക്ഷണില്ലെങ്കില്‍ കൂടി ഇവിടെയെത്തുമ്പോൾ വിമാനത്താവളത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റീവ് ആകുന്നവര്‍ ആര്‍..ടി-പി.സി.ആര്‍, ട്രൂ നാറ്റ് ടെസ്റ്റ് എന്നിവയ്ക്ക് വിധേയമാകണം. പരിശോധനാ ഫലം എന്തുതന്നെയാണെങ്കിലും 14 ദിവസത്തേക്ക് നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണം.
യാത്രാ സമയത്തിന് 72 മണിക്കൂര്‍ മുന്‍പായിരിക്കണം കൊവിഡ് പരിശോധന നടത്തേണ്ടത്. പരിശോധനാ റിപ്പോര്‍ട്ടിന് സാധുത 72 മണിക്കൂര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ചാര്‍ട്ടേര്‍ഡ്, സ്വകാര്യ, വന്ദേഭാരത് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇക്കാര്യം നിര്‍ബന്ധമാക്കി.
മറ്റ് നിര്‍ദേശങ്ങള്‍ :
1 . എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവരും എന്‍95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കൈയ്യുറ എന്നിവ ധരിക്കണം
2..കൈകള്‍ അണുവിമുക്തമാക്കണമെന്ന് ഉറപ്പ് വരുത്താന്‍ സാനിറ്റൈസര്‍ ഉറപ്പാക്കണം
3. ഖത്തറില്‍ നിന്ന് വരുന്നവര്‍ ആ രാജ്യത്തെ എത്രാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം
4.യുഎഇില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് നിര്‍ബന്ധമാണ്
5.ഒമാന്‍, ബെഹ്രിന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ എന്‍95, ഫെയ്‌സ് ഷീല്‍ഡ്, കയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം
6.സൗദിയില്‍ നിന്ന് വരുന്നവര്‍ എന്‍ 95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ മാത്രം ധരിച്ചാല്‍ പോര, അവര്‍ പിപിഇ കിറ്റും ധരിക്കണം. പിപിഇ കിറ്റ് യാത്രക്കാര്‍ തന്നെ വാങ്ങണം
7.കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ ആരെങ്കിലും വരുന്നുണ്ടെങ്കിലും അവരും പി.പി.ഇ കിറ്റ് ധരിക്കണം
8.വിമാനത്താവളത്തിലെത്തിയാല്‍ എല്ലാവരും കൊവിഡ് ടെസ്റ്റിന് വിധേയമാകണം
9.ആരോഗ്യവിഭാഗം അനുവദിച്ചതിന് ശേഷം മാത്രമേ ഇവര്‍ പുറത്തിറങ്ങാന്‍ പാടുള്ളു
10. മാസ്‌ക്, കയ്യുറ, എന്നിവയെല്ലാം വിമാനത്താവളത്തില്‍ വച്ച് തന്നെ സുരക്ഷിതമായി നീക്കണം
11സര്‍ക്കാര്‍ നിബന്ധനകള്‍ ലംഘിച്ചാല്‍ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരം നടപടിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |