തിരുവനന്തപുരം: കേരളത്തിലെ ഒമ്പത് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ അവാർഡ്. സേവന മേഖലയിലും പൊതു ആസ്തി മേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ദീൻദയാൽ ഉപാധ്യായ സശാക്തീകരൺ അവാർഡ് ആറ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ചു. ജില്ലാപഞ്ചായത്തുകളുടെ വിഭാഗത്തിൽ തൃശൂരും ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തിൽ നെടുമങ്ങാടും മുഖത്തലയുമാണ് അർഹമായത്. ഗ്രാമപഞ്ചായത്തുകളിൽ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, കണ്ണൂരിലെ പാപ്പിനിശേരി മലപ്പുറത്തെ മറാഞ്ചേരി എന്നിവയാണ് അവാർഡിനർഹമായത്.
നാനാജി ദേശ്‌മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാം സഭ പുരസ്‌കാരവും മറാഞ്ചേരിക്ക് കിട്ടി. ശിശുസൗഹൃദ ഗ്രാമപഞ്ചായത്ത് അവാർഡിന് കണ്ണൂരിലെ പേരാവൂരും ഗ്രാമപഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ അവാർഡിന് കണ്ണൂരിലെ തന്നെ പായം ഗ്രാമപഞ്ചായത്തും അർഹരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |