കൊച്ചി: കേരള സർവകലാശാല ജൂലായിൽ നടത്താനിരുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ഹർജിയിൽ വൈസ് ചാൻസലർ തീരുമാനമെടുക്കാൻ ഹൈക്കോടതി സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല. നിശ്ചിത അദ്ധ്യയന ദിവസങ്ങൾ പൂർത്തിയാക്കാതെ ജൂലായ് ഒന്നുമുതൽ നിശ്ചയിച്ച പരീക്ഷകൾ മാറ്റിവയ്ക്കാൻ ഉത്തരവിടണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത്. 90 അദ്ധ്യയനദിനങ്ങൾ വേണ്ടിടത്ത് കൊവിഡും ലോക്ക് ഡൗണും മൂലം 29 ദിവസം മാത്രമാണ് നടന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
മേയ് 21നും ജൂൺ 15 നുമിടയിൽ ഏതാനും പരീക്ഷകൾ നടത്തിയതായി സർവകലാശാല അറിയിച്ചു. ലക്ഷദ്വീപിലും പത്ത് ജില്ലകളിലും ഇഷ്ടമുള്ള പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ നടത്തിയിട്ടുണ്ട്. പ്രോജക്ടുകൾ നൽകാനുള്ള സമയം നീട്ടിനൽകി. ന്യായമായ കാരണത്താൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ പ്രത്യേക പരീക്ഷയും ആലോചിക്കും.
പരീക്ഷാഷെഡ്യൂൾ മാറ്റത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് കോടതി പറഞ്ഞു. എഴുതാൻ തയ്യാറുള്ളവരുടെ പ്രാതിനിദ്ധ്യം ഹർജിയിലില്ലെന്നതും പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന സർവകലാശാലയുടെ വിശദീകരണവും പരിഗണിച്ചാണ് നിർദ്ദേശം. ഒരു മാസത്തിനകം എതിർ കക്ഷികൾ വിശദീകരണം നൽ
കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |