കൃഷി മന്ത്രി അഡ്വ.വി.എസ് .സുനിൽകുമാറുമായി നടത്തിയ അഭിമുഖം
?നാലു വർഷത്തെ പ്രധാന നേട്ടങ്ങൾ
നാൽപ്പതിനായിരം ഏക്കർ തരിശുനിലങ്ങളിൽ കൃഷി നടത്തി.നെൽവയലുകളുടെ വിസ്തൃതി വർദ്ധിച്ചു.കൃഷി ലാഭകരമാക്കി. നെല്ലിന്റെ സംഭരണവില ഉയർത്തി.ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയായ 26.90 രൂപയാണ് ഇവിടെ നൽകുന്നത്. നേരത്തെ ഇത് 20രൂപയായിരുന്നു . സ്റ്റേറ്റ് തല ഇൻഷ്വറൻസ് സ്‌കീം പുനഃസംഘടിപ്പിച്ചു. എല്ലാവിളകൾക്കു രണ്ടിരട്ടി മുതൽ 13 ഇരട്ടിവരെയാണ് വർദ്ധിപ്പിച്ചത് .നെൽ കർഷകർക്ക് ഇന്ത്യയിൽ ആദ്യമായി 2000 രൂപ റോയൽറ്റി നൽകാൻ പണം അനുവദിച്ചു. സർക്കാർ അധികാരത്തിൽ വരുമ്പോൾ പച്ചക്കറി ഉത്‌പാദനം ആറു ലക്ഷം ടൺ ആയിരുന്നത് ഇപ്പോൾ12.75 ലക്ഷം ടൺ ആയി.
.ഇന്ത്യയിൽ ആദ്യമായി കർഷക ക്ഷേമ ബോർഡ് നിയമം നിലവിൽ വന്നു.കാർഷിക കടാശ്വാസ കമീഷന്റെ നഷ്ടപരിഹാരം രണ്ടു ലക്ഷം രൂപയാക്കി വാർദ്ധിപ്പിച്ചു.നേരത്തെ ഇത് 50,000 മുതൽ ഒരു ലക്ഷം രൂപവരെയായിരുന്നു. സർക്കാർ വരുമ്പോൾ 600 ആയിരുന്ന കർഷക പെൻഷൻ 1200 ആയി വർധിപ്പിച്ചു.നെൽകൃഷി 1,96,000 ഹെക്ടറായിരുന്നത് 2,20,000 ഹെക്ടർ ആയി വർധിപ്പിച്ചു.
?കർഷകർക്ക് സുസ്ഥിര വികസനത്തിന് തയ്യാറാക്കിയ പദ്ധതികൾ
മൂല്യവർദ്ധനവിലൂടെ കർഷകർക്ക് സുസ്ഥിര വികസനം എന്ന ലക്ഷ്യവുമായി വൈഗ (വാല്യു അഡീഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചർ ) എന്ന പദ്ധതി നടപ്പാക്കി.നാല്പതിലധികം സംരംഭങ്ങൾ ആരംഭിച്ചു.പുതുതായി നൂറു സംരംഭങ്ങൾ കൂടി ആരംഭിക്കും.അൻപത് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ഇതിന് ലഭ്യമാക്കുന്നുണ്ട്.
?പൂർത്തീകരിക്കാനാവാത്ത ലക്ഷ്യങ്ങൾ
എല്ലാ ജില്ലകളിലും അഗ്രോ പാർക്ക് ആരംഭിക്കണമെന്നാണ് ആലോചിച്ചിരുന്നത്. എട്ടു ജില്ലകളിൽ ആദ്യം പ്ലാൻ ചെയ്തിരുന്നു. അതിൽ ആദ്യത്തേത് മാത്രമേ ഇപ്പോൾ പണി പൂർത്തിയായിട്ടുള്ളൂ. കുട്ടനാട് പാക്കേജ് തുടക്കം കുറിച്ചെങ്കിലും മുഴുവനും പൂർത്തീകരിക്കാൻ പറ്റിയിട്ടില്ല.
? കോവിഡ് പിടിച്ചുലച്ച കാർഷികമേഖലയെ രക്ഷപ്പെടുത്താനുള്ള പദ്ധതികൾ
സുഭിക്ഷ കേരളം കൃഷിവകുപ്പിന്റെ തനതായ പദ്ധതിയാണ്. 900 കേടിയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനോട് കൂട്ടിച്ചേർത്ത് മറ്റുവകുപ്പുകളുടെ പദ്ധതികൾ കൂടി ഉൾപ്പെടുത്തുന്നുണ്ട് .
?ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ
ഭക്ഷ്യ സ്വയം പര്യാപ്തതയും സുരക്ഷിത ഭക്ഷണവും അതാണ് അഞ്ചാം വർഷത്തിൽ നടപ്പാക്കുന്ന പദ്ധതി. മൂല്യവർധിത ഉത്പന്നങ്ങളുടെ വ്യാപകമായ സംരംഭങ്ങൾ ആരംഭിക്കും.ചെങ്ങാലിക്കോടൻ പഴം പോലെ ലോക്കൽ ബ്രാന്റുകൾ പ്രാദേശികമായി ഉണ്ടാക്കും.കൃഷി അധിഷ്ഠിതമായ സംരംഭങ്ങൾ വ്യാപിപ്പിക്കുകയും മറ്റൊരു ലക്‌ഷ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |