സ്മാർട്ട്ഫോണുകൾക്ക് പുറമെ പ്ളേസ്റ്റോറിലും സെക്യൂരിറ്റി ആപ്ളിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാനൊരുങ്ങി ഷവോമി. ഇതിലൂടെ നിമിഷ നേരത്തിനുള്ളിൽ വളരെയെളുപ്പം ആപ്ളിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യാൻ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് കഴിയും. ഷവോമിയുടെ സെക്യൂരിറ്റി ആപ്ലിക്കേഷനിൽ ആപ്പ് ലോക്ക്, ക്ളീനർ, ബാറ്രറി സേവർ തുടങ്ങിയ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്
സ്മാർട്ട് ഫോൺ സ്കാൻ ചെയ്ത് ഫോൺ സെക്യൂരിറ്റിയും, ഡാറ്റാ ഉപയോഗവും വിലയിരുത്താൻ ഈ ആപ്പിലൂടെ സാധിക്കും. ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ മാത്രം ലഭ്യമായിരുന്ന ഈ ആപ്ളിക്കേഷൻ ഇനി മുതൽ പ്ളേസ്റ്റോറുകളിലും ലഭ്യമാക്കും. എംഐ സെക്യൂരിറ്റിയിൽ സുരക്ഷാ ഫീച്ചറുകൾക്ക് പുറമെ ഒപ്റ്റിമൈസേഷൻ ടൂൾസും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അപ്ലിക്കേഷൻ ലോക്ക്, ഡാറ്റ യൂസേജ്, സെക്യൂരിറ്റി സ്‌കാൻ, ക്ലീനർ, ബാറ്ററി സേവർ, ബ്ലോക്ക്‌ലിസ്റ്റ് എന്നീ ഫീച്ചറുകൾ ലഭ്യമാക്കും കൂടാതെ സ്പീഡ് ബൂസ്റ്റ് ചെയ്യുകയുകയും ചെയ്യുന്നു.
ചൈനയിൽ നിർമ്മിക്കുന്ന കൂടുതൽ സ്മാർട്ട് ഫോണുകളിലേയ്ക്ക് എംഐയുഐ 12 ഓപ്പറ്റിങ്ങ് സിസ്റ്റം അവതരിപ്പിക്കുമെന്ന് ഷവോമിയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ച ആൻഡ്രോയിഡ് ബെയ്സ്ഡ് ഇന്റർഫേസ് ഇതിനോടകം തന്നെ നിരവധി ബീറ്റാ ഉപഭോക്താക്കൾക്ക് ലഭ്യമായിട്ടുണ്ട്. എംഐയുഐ 12, 13 സ്മാർട്ട് ഫോണുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
എംഐ 10 പ്രോ, എംഐ 10, എംഐ10 യൂത്ത് എഡിഷൻ, എംഐ 9 പ്രോ 5ജി, എംഐ 9 എക്സ്പ്ലോറർ എഡിഷൻ, എംഐ കെ 30 പ്രോ, റെഡ്മി കെ 30 5 ജി, റെഡ്മി കെ 20 പ്രോ എക്സ്ക്ലൂസീവ് പതിപ്പ്, റെഡ്മി കെ 20 പ്രോ, റെഡ്മി കെ 20 എന്നീ ഫോണുകളിലാണ് എംഐയുഐ 12 ഓപ്പറ്റിങ്ങ് സിസ്റ്റം ലഭിക്കുന്നത്. എംഐയുഐ 12 ഉപയോഗിച്ച് എംഐ കൂടുതൽ മിനിമലിസ്റ്റ് ലുക്കിനായി ശ്രമിക്കുന്നു. കൂടാതെ ഫോണിൽ നിന്നും വ്യക്തിഗത വിവരങ്ങൾ അനാവശ്യമായി അക്സസ് ചെയ്യാതിരിക്കാനുള്ള വിർച്ച്വൽ ഐഡി സെക്യൂരിറ്രിയും പുതിയ അപ്ഡേറ്റിൽ ഉൽക്കൊള്ളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |