കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ ബോഡി ഷെയ്മിങ് നേരിട്ടുണ്ടെന്നും എന്നാൽ താൻ അതു ഗൗനിക്കാറില്ലെന്നും തെന്നിന്ത്യൻ താരം നിത്യ മേനോൻ. ''നമ്മളേക്കാൾ കുറവുള്ളവരാണ് നമ്മെ കളിയാക്കുന്നത്. അല്ലാത്തവർ ഒരിക്കലും അതിന് മുതിറില്ല. ആ സത്യം തിരിച്ചറിഞ്ഞാൽ പിന്നെ ഈ കളിയാക്കലുകൾ നമ്മെ ബാധിക്കില്ല. എന്തുകൊണ്ട് തടി കൂടി എന്നു പലരും ചോദിക്കില്ല. കാരണങ്ങൾ അവർ അനുമാനിച്ച് കണ്ടെത്തുകയാണ്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് തടി വയ്ക്കുന്നതെങ്കിലോ? നാം ചിന്തിക്കാത്ത പല കാരണങ്ങളും അതിനു പിന്നിൽ കാണും. ഇതേക്കുറിച്ച് ഞാൻ വേവലാതിപ്പെടുന്നില്ല. ഞാൻ എന്റെ കടമകൾ നിർവഹിക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു പ്രതിഷേധത്തിനും മുതിരാറില്ല..'' നി്ത്യ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |