SignIn
Kerala Kaumudi Online
Saturday, 02 May 2026 12.13 AM IST

"ഇവൾ ഇങ്ങനെയൊക്കെ പോസ് ചെയ്താൽ സിനിമയിൽ എന്തായിരിക്കും", പോസ്റ്ററിനു പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി സോന നായർ

Increase Font Size Decrease Font Size Print Page

അഭിനയ മികവുകൊണ്ട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ കഴിവു തെളിയിച്ച താരമാണ് സോന നായർ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് സോന നായർ വെളളിത്തിരയിലെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴിതാ അനാവൃതയായ കാപാലിക എന്ന ഹ്രസ്വ ചിത്രത്തിലെ ഫോട്ടോ പോസ്റ്ററിനു പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തുകയാണ് താരം. കൗമുദി ടി വിക്കു നൽകിയ അഭിമുഖത്തിലാണ് സോന നായർ മനസുതുറന്നത്.

sona-nair

കേരളത്തിലെങ്ങും കോളിളക്കം സൃഷ്ടിച്ച നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകം ഹ്രസ്വചിത്രമായെത്തിയിരുന്നു. അനാവൃതയായ കാപാലിക എന്ന പേരിൽ പ്രീതി പണിക്കരുടേതായിരുന്നു ചിത്രം. സിനിമയുമായി ബന്ധപ്പെട്ട് സോന നായരുടെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അനാവൃതയായ കാപാലിക എന്ന ചിത്രത്തിൽ ഒരു വേശ്യയുടെ കഥാപാത്രമായിരുന്നു ചെയ്തിരുന്നതെന്ന് താരം പറയുന്നു. "തന്നെ അല്ലാതെ വേറെ ആരെയും ഈ കഥാപാത്രത്തിന് പറ്റില്ല എന്ന് പ്രീതി പറഞ്ഞിരുന്നു. നോർമലി ഒരു പ്രോസ്റ്റിറ്റ്യൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടർ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ്. അങ്ങനെയാണ് അതിൽ ജോയിൻ ചെയ്യുന്നത്. അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാൻ ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു.

പക്ഷെ അത് ചിത്രത്തിൽ ഇല്ല. ഫ്ലക്സ് വയ്ക്കാൻ വേണ്ടി മാത്രമായിരുന്നു. ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആണത്. ഒരു മാഗസിനിന്റെ മുഖചിത്രമായി ഫോട്ടോ വന്നു. ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകൾ വിചാരിച്ചു. ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവർ ചിന്തിച്ചു. ആ പോസ്റ്റർ കാണിച്ച് എല്ലാവരെയും പറ്റിച്ചു ". -സോന പറയുന്നു.

TAGS: ACTRESS, SONA NAIR, ANAVRITHAYAYA KAPALIKA, FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.