അഞ്ച്, ആറ് സെമസ്റ്റർ ബി.എ /ബി.കോം. (സി.ബി.സി.എസ്.എസ്. 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് 1050 രൂപ സൂപ്പർഫൈനോടെ 15 വരെ അപേക്ഷിക്കാം.
പരീക്ഷഫലം
സ്കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്/പഞ്ചവത്സരം റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ ബി.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21വരെ അപേക്ഷിക്കാം.
എം.ഫിൽ സ്‌പോട്ട് അഡ്മിഷൻ
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ എം.ഫിൽ എഡ്യൂക്കേഷൻ (2019-20) പ്രോഗ്രാമിലെ സീറ്റൊഴിവിലേക്ക് 14ന് രാവിലെ 9ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ രണ്ട്, മുസ്‌ലിം ഒന്ന്, ഈഴവ ഒന്ന്, എസ്.ടി രണ്ട്, ഇ.ബി.എഫ്.സി ഒന്ന് എന്നിങ്ങനെയാണ് സീറ്റൊഴിവ്. 55 ശതമാനം മാർക്കോടെ എം.എഡ് ഉള്ളവർ യോഗ്യത, ജാതി, വരുമാനം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം വകുപ്പുമേധാവിയുടെ ഓഫീസിൽ ഹാജരാകണം. രജിസ്‌ട്രേഷൻ ഫീസായി എസ്.ടി. വിഭാഗക്കാർ 400 രൂപയും മറ്റ് വിഭാഗക്കാർ 800 രൂപയും സർവകലാശാല വെബ്‌സൈറ്റ് വഴി ഇപേയ്‌മെന്റ് നടത്തി രസീത് ഹാജരാക്കണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 04812731042.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |