വിവാദമായ സ്വർണക്കടത്ത് കേസും തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്‌ഡൗണും തമ്മിൽ കൂട്ടിയിണക്കി യുവ നടി അഹാനകൃഷ്‌ണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത സ്റ്റോറിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം. സ്വർണക്കടത്ത് വിവാദങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആണ് സംസ്ഥാന സർക്കാർ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന വലിയ ആക്ഷേപം സമൂഹ മാദ്ധ്യമങ്ങളിൽ ഉടനീളം ഉണ്ടായിരുന്നു. വിമർശനങ്ങളുടെ ചുവടു പിടിച്ചാണ് അഹാന കൃഷ്‌ണനും ഇൻസ്റ്റഗ്രാമിൽ അഭിപ്രായം കുറിച്ചത്.
ശനിയാഴ്ച വമ്പൻ രാഷ്ട്രീയ അഴിമതി, ഞായറാഴ്ച സർപ്രൈസ് ട്രിപ്പിൾ ലോക്ക്‌ഡൗൺ എന്നായിരുന്നു അഹാനയുടെ പോസ്റ്റ്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന വ്യാജ പ്രചാരണം ബലം പകരുകയും ഗുരുതരമായ സ്ഥിതിവിശേഷത്തെ നിസാരവല്‍ക്കരിക്കുകയും ചെയ്യുന്നതാണ് അഹാന കൃഷ്ണയുടെ പോസ്റ്റ് എന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്. ഉത്തരവാദിത്വപ്പെട്ട നടി ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടരുതെന്നും ചിലർ പറയുന്നു.
ഇന്നലെ സംസ്ഥാനത്ത് 301 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 64 കേസുകളിൽ ഭൂരിപക്ഷം കേസുകളും സമ്പർക്കം വഴിയായിരുന്നു. സമൂഹ വ്യാപന ഭീഷണി നേരിടുന്ന പൂന്തുറ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |