ഹരീഷ് പേരടി,നിർമ്മൽ പാലാഴി,ആശ അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐസ് ഒരതി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. കോഴിക്കോട് ബീച്ചിലെ ഒരു ഭക്ഷണപദാർത്ഥമാണ് എെസ്ഒരതി.ബിനു പപ്പു,പ്രദീപ്ബാലൻ,ബാലചന്ദ്രൻ ചുള്ളിക്കാട്,ഹനീഫ് ബാബു,മുഹമ്മദ് എരവട്ടൂര്‍,ജോർജ് വർഗീസ്,നീരജ, സാവിത്രി ശ്രീധരൻ,അഞ്ജന അപ്പുക്കുട്ടൻ,വിജയലക്ഷ്മി നിലമ്പൂർ,മഹിത എന്നിവരാണ് മറ്റു താരങ്ങൾ ബോധി കൂൾ എന്റർടെയ്ൻമെന്റ്,പുനത്തിൽ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ ആർ. ഗിരീഷ്,നൗഫൽ പുനത്തിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. രാഹുൽ സി രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |