തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളെന്ന് സൂചന. ദേശീയ അന്വേഷണ ഏജൻസിക്ക് ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചതായാണ് വിവരം. മാത്രമല്ല സ്സ്വർണം കടത്തുന്നതിലൂടെ ലഭിക്കുന്ന പണം ഹൈദരാബാദിലെ തീവ്രവാദ സംഘടനയിലേക്കാണ് എത്തുന്നതെന്നും ഏജൻസിക്ക് വിവരം ലഭിച്ചതായാണ് കരുതുന്നത്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ അന്വേഷണം ശക്തമാക്കി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഭീകരവാദ ബന്ധം, സാമ്പത്തിക സുരക്ഷ എന്നീ കാര്യങ്ങളും എൻ.ഐ.എ അന്വേഷിക്കും. കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ചാനൽ വഴി സ്വര്‍ണക്കടത്ത് നടന്നതായും വിവരമുണ്ട്.
ഈ വര്‍ഷം മാത്രം 107 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നും സൂചനകളുണ്ട്. സ്വപ്‌ന ഈ വര്‍ഷം അഞ്ച് തവണ വിദേശത്തേക്ക് യാത്ര നടത്തിയിട്ടുണ്ടെന്നും രണ്ട് പ്രാവശ്യം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നു വെന്നും അന്വേഷണ സംഘം കണ്ടെത്തി.
എന്നാൽ സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നത് അവ്യക്തമായി തുടരുകയാണ്. വി.ഐ.പി നിലയിലുള്ളവർ വിദേശ യാത്രകൾ നടത്തുമ്പോൾ ഒപ്പം ഒരു സഹായിയെയും കൂട്ടാറുണ്ട്. ഇവര്‍ ഒരു ഹാന്‍ഡ് ബാഗ് കൈയില്‍ കരുതാറുമുണ്ട്. ഇത്തരത്തിലുള്ള ബാഗ് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് സംശയങ്ങളുണ്ട്.
തിരുവനന്തപുരത്തെ സ്വർണക്കടത്തിന് ഐസിസ് ബന്ധമുള്ളതായി സൂചനകൾ ലഭിച്ചത് കാരണമാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ ഉന്നത വൃത്തങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളാണ് കേന്ദ്ര സർക്കാരിനെ ഈ വിവരം ധരിപ്പിച്ചത്. ഐസിസ് റിക്രൂട്ട്മെന്റിന് ആവശ്യമായ പണം കള്ളക്കടത്തിലൂടെയാണ് വരുന്നുവെന്നും സൂചനകൾ നേരത്തെ തന്നെ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |