തിരുവനന്തപുരം: റെയിൽവേ ജീവനക്കാർക്കൊപ്പം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും
കുടുംബാംഗങ്ങൾക്കും കൊവിഡ് ചികിത്സ നൽകുന്നതിനായി തിരുവനന്തപുരം ഡിവിഷനിലെ പേട്ട റെയിൽവേ ആശുപത്രിയിലും പാലക്കാട് ഡിവിഷനിലെ ഒലവക്കോട് റെയിൽവേ ആശുപത്രയിലും കൊവിഡ് സെന്ററുകൾ സജ്ജമായി. ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ വാർഡുകളിൽ സജ്ജീകരിച്ചു. ഐ.സി.യു വാർഡുകളും തയ്യാറാക്കിയിട്ടുണ്ട്.
. കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൂടി റെയിൽവേ ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കിയത്. രാജ്യത്താകെ റെയിൽവേയുടെ 128 ആശുപത്രികളിലും 586 ഡിസ്പെൻസറികളിലും ഈ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ചികിത്സയ്ക്കെത്തുമ്പോൾ ജീവനക്കാർ ഐ.ഡി കാർഡ് കൂടി കരുതണമെന്ന് ഉത്തരവിൽ പറയുന്നു.
കൊവിഡ് ചികിത്സാ
സൗകര്യങ്ങൾ
പേട്ട ആശുപത്രി -54 കിടക്കകൾ
ഒലവക്കോട്
ആശുപത്രി - 55 കിടക്കകൾ
റെയിൽവേ സ്റ്റേഷൻ
ആശുപത്രി റെഡി
റെയിൽവേ സ്റ്റേഷനുകൾ ആശുപത്രികളാക്കുന്ന റെയിൽവേ പദ്ധതിയോട് സംസ്ഥാന സർക്കാർ താൽപര്യം അറിയിച്ചതിനെ തുടർന്ന് അതിനുള്ള അവസാന ഒരുക്കങ്ങളും പൂർത്തിയാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. സർക്കാർ അറിയിപ്പ് വന്നാൽ മൂന്നു മണിക്കൂറിനുള്ളിൽ സ്റ്റേഷൻ ആശുപത്രിയാക്കും.സൗകര്യം കുറവായതിനാൽ ഒറ്റപ്പാലം സ്റ്റേഷനിൽ തുടങ്ങാനിരുന്ന കൊവിഡ് സെന്റർ പാലക്കാട്ടേക്ക് മാറ്റിയേക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |